പൊയിനാച്ചി: കഴിഞ്ഞ ദിവസം അഗ്നി ബാധയെത്തുടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തി നശിച്ച മൈലാട്ടി ചൗക്കിയിലെ ടി.ഹരീഷിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ച് നല്കാന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടു. കൂടാതെ ഈ കുടുംബത്തെ പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, എ.വേലായുധന്, നഞ്ചില്‍ കുഞ്ഞിരാമന്, എം.ബല്‍രാജ്, കെ.ടി.പുരുഷോത്തമന്, എന്‍.ബാബുരാജ്, എ.ഗംഗാധരന്, വൈ.സുരേഷ്, ദിനേശന് നെക്ലി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. താല്‍ക്കാലിക വീട് നിര്‍മ്മാണത്തിന ആവശ്യമായ സഹായങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് നേതാക്കള്‍ കുടുംബത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: