മലപ്പുറം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്ത കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ മഞ്ചേരി സത്യസരണിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് എന്നിവര്‍ സംസാരിക്കും. മാര്‍ച്ചില്‍ ജില്ലയിലെ 25000ത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹിന്ദു, ക്രിസ്ത്യന്‍ സമുദായംഗങ്ങളെ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും വശപ്പെടുത്തിയ ശേഷം മതം മാറ്റുന്നതിനായി കൊണ്ടുവരുന്ന മഞ്ചേരി ചെരണിയിലെ സത്യസരണി എന്ന സ്ഥാപനം തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലാണ്. ചില മുസ്ലീം ഭീകരസംഘടകള്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത് മുസ്ലീം സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആര്‍എസ്എസ് നീക്കമല്ലെന്നും ഹിന്ദുഐക്യവേദിയും ആര്‍എസ്എസും മുസ്ലീം സമുദായത്തിനെതിരല്ലെന്നും ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് പറഞ്ഞു.
കേരളത്തില്‍ നിന്നും സമീപകാലത്ത് മതംമാറി വിദേശത്തേക്ക് കടന്നുവെന്ന് പറയപ്പെടുന്നവരില്‍ ഭൂരിഭാഗവും സത്യസരണിയിലെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനായ നിലമ്പൂര്‍ സ്വദേശി ശ്രീകാന്ത് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഐഎസില്‍ എത്തിപ്പെട്ടെന്ന് പറയുന്ന തിരുവന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും സത്യസരണിക്കെതിരെ ആരോപണം ഉന്നിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രണയം നടിച്ച് ചതിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ സത്യസരണിയിലെത്തിക്കുന്നുണ്ട്. മതം മാറ്റിയ ശേഷം ഇവരെ ഐഎസ് പോലുള്ള മുസ്ലീം ഭീകരവാദ സംഘത്തിന്റെ ഭാഗമാക്കി തീര്‍ക്കുകയാണ്. രാഷ്ട്രസുരക്ഷക്കെതിരായി പ്രവര്‍ത്തിക്കുന്ന സത്യസരണിയിലേക്കുള്ള മാര്‍ച്ച് മുസ്ലീം കേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ചാണെന്ന് പറഞ്ഞു പരത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നു.
മുസ്ലീം ജനവിഭാഗത്തില്‍ നിന്നുള്ള ഒരു ചെറിയ ശതമാനം മാത്രമാണ് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ മറ്റ് സംഘടനകളൊന്നും രംഗത്ത് വരാത്തത് ആശങ്കാജനകമാണ്. ഭീകവാദികള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് പകരം പ്രതിരോധിക്കുന്നവരെ എതിര്‍ക്കുന്നതിലാണ് ചിലര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തരം പ്രോത്സാഹനങ്ങളാണ് ഭീകരവാദ സംഘടനകളുടെ ഈറ്റില്ലമായി കേരളം മാറാന്‍ കാരണം. ഭാരതത്തിന്റെ മതമൈത്രി തകര്‍ക്കാനാണ് സത്യസരണി പോലുള്ള സ്ഥാപനങ്ങളുടെ ശ്രമം. ഹിന്ദുഐക്യവേദിയുടെ പോരാട്ടം ഭീകരതക്കെതിരെയാണ് അല്ലാതെ മുസ്ലീങ്ങള്‍ക്കെതിരെയല്ലെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാര്യ സദസ്യന്‍ കെ.ദാമോദരന്‍, ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: