കൊച്ചി: കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റ്യന്റെ നേത്യത്വത്തിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിര്‍വ്വഹിച്ചു. 43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ളതും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ നല്കിവരുന്നതുമായ ശ്രീ സുധീന്ദ്ര ആശുപത്രിയിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം മേധാവിയാകുന്നതിന് അതിയായ സന്തോഷമുണ്ടെന്ന് ഡോ.ഫിലിപ്പ് അഗസ്റ്റ്യന്‍ പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടുകൂടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്യാസ്ട്രോ എന്‍ട്രോളജി സെന്ററാണിതെന്ന് ബോര്‍ഡ് സെക്രട്ടറി മനോഹര്‍ പ്രഭു പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റ് രത്നാകര ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. ലക്ഷ്മിനാരായണ പ്രഭു, ഡോ.ടി.എല്‍.പി.പ്രഭു, ഡോ.റോഷന്, ഡോ.വിനോദ് കുമാര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എം.ഐ.ജുനൈദ് റഹ്്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: