തൃശൂര്‍: ഓണ്‍ലൈന്‍ മദ്യവില്പന നടത്താനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യ വില്പനശാല ഉപരോധിച്ചു. ഓണക്കാലത്ത് മദ്യത്തില്‍ മുക്കി കൊല്ലാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി അനുവദിക്കില്ല. ഇലക്ഷനു മുന്‍പ് മദ്യ വ്യവസായികളും, ഇടതുപക്ഷവും ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തരം നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും സ്വകാര്യ മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്നതാണ് നടപടി. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തുകൊണ്ട്ïപറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് രതീഷ് ചീരാത്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗം പി.എസ് കണ്ണന്. ജില്ല ജനറല്‍സെക്രട്ടറിമാരായ ബാബു വലിയവീട്ടില്‍, ഷൈന്‍ നെടിയിരിപ്പില്‍, എ.ജി അജിഘോഷ് എന്നിവര്‍ സംസാരിച്ചു. ഉദയകുമാര്‍ കടവത്ത്, കെ.വി വിജിത്ത്, ശ്രീകാന്ത് നായര്‍, അജീഷ് കണ്ണംകുളങ്ങര. രഞ്ജിത്ത് നടത്തറ, ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: