തൃശൂര്‍ : ~ഒളരി പൂതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഒരു കോടി രൂപ ചെലവില്‍ പണിയുന്ന നടപ്പുരയുടേയും അലഹ്കാര ഗോപുരത്തിന്റെയും ശിലാസ്ഥാപനം സി.കെ മേനോന് നിര്‍വ്വഹിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഗഡുവായി അദ്ദേഹം 25 ലക്ഷം രൂപ നല്കി.അഞ്ഞൂറോളം പേര്‍ക്ക് ഓണപ്പുടവയും കിറ്റും സമ്മാനിച്ചു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.പി ഭരത് കുമാര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി വി.കെ.വിശ്വനാഥന് സി.കെ മേനോനെ പൊന്നാടയണിയിച്ചു.പി.മുരളി, എം.കെ.കേശവന്,വിശ്വനാഥന്,സുഭാഷ്,പ്രസന്നന്, സിനോജ്ബിനോജ് ,ജയന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: