തൃശൂര്‍:ബാലഗോകുലത്തന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.പ്രകൃതി സംരക്ഷകനായ ശ്രീകൃഷ്ണന് എന്ന സന്ദേശവുമായി ജില്ലയില്‍ 1450 ല്‍ പരം ശോഭായാത്രകള്‍ നടക്കും.
തൃശൂര്‍ നഗരം, ഗുരുവായൂര്‍,ചാലക്കുടി,കുന്ദംകുളം,കൊടുങ്ങല്ലൂര്‍,കൊടകര,മുള്ളൂര്‍ക്കര,ചാവക്കാട് ,വാടനപ്പിള്ളി,പാഞ്ഞാള്‍,പഴയന്നൂര്‍,ഏങ്ങണ്ടിയൂര്‍,കാട്ടാകാമ്പാല്‍,മുല്ലശ്ശേരി വടക്കാഞ്ചേരി,വരവൂര്‍ ,തൃപ്രയാര്‍,ചെറുതുരുത്തി,ചേര്‍പ്പ്,തിരുവില്വാമല,ഇരിങ്ങാലക്കുട,എടമുട്ടം,പാവറട്ടി,പുന്നയൂര്‍ക്കുളം,ചേലക്കര തുടങ്ങീ 30 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മഹാശോഭയാത്ര നടക്കും.
4200 ല്‍ പരം കുരുന്നുകള്‍ രാധാ-കൃഷ്ണ വേഷങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ അണിനിരക്കും.പുരാണവേഷങ്ങള്‍,ഭഗിനിമാരുടെ പൂത്താലങ്ങള്‍,വാദ്യഘോഷങ്ങള്‍,മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ 24ന് നടക്കുന്ന ഘോഷയാത്രയില്‍ മൂന്ന് ലക്ഷത്തിലധികം പേര് പങ്കെടുക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുഭന്ധിച്ച് പഞ്ചായത്തുകള്‍ തോറും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കലാ-വൈജ്ഞാനിക മത്സരങ്ങള്‍,പ്രതിഭകളെ ആദരിക്കല്‍,അനുമോദന സഭ,സഹായ വിതരണം,ഗോപൂജകള്‍ എന്നിവ നടക്കും.20 ന് പ്രഭാത ഭേരിയോടെ 2500 കേന്ദ്രങ്ങളില്‍ പതാകദിനാഘോഷവും തൈവെക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശവുമായി വൃക്ഷത്തൈ നട്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുക്കലും ഉണ്ടാകും.
21 കാലത്ത് തെക്കേ ഗോപുരനടയില്‍ പൊതുജനങ്ങള്‍ക്കായി ഉറിയടി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.സംസ്ഥാന ജില്ലാ ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും.ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ കെ കൃഷ്ണകുമാര്‍,മേഖല ഖജാന്‍ജി വി എന്‍ ഹരി, ബാബുരാജ് കേച്ചേരി,മഹാനഗര്‍ പൊതുകാര്യദര്‍ശി പ്രീത ചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: