കല്‍പ്പറ്റ : ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഖാദി ഓണം ബക്രീദ് മേള സി.കെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.ബാബു, ലീഡ് ബാങ്ക് മാനേജര്‍ ശ്യാമള, ഖാദി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ശ്യാംകുമാര്‍, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആര്.ഹരികുമാര്‍, പ്രൊജക്ട് ഓഫീസര്‍ സി.സുധാകരന് ഖാദിബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആര്.തുളസീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ മേളയോടനുബന്ധിച്ച് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റ് ഉണ്ടായിരിക്കും. സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കോട്ടണ്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കപ്പടം മുണ്ടുകള്‍, ഉന്നക്കിടക്കകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയും മരച്ചക്കിലാട്ടിയ എള്ളെണ്ണ, ശുദ്ധമായ അഗ്മാര്‍ക്ക് തേന്‍, സോപ്പ്, ചന്ദനതൈലം, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഖാദി ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ലഭിക്കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. മെഗാ നറുക്കെടുപ്പിന് ഒന്നാം സമ്മാനമായി 25 പവന് സ്വര്‍ണ്ണ നാണയവും രണ്ടാം സമ്മാനമായി 6 പവന് സ്വര്‍ണ്ണ നാണയവും മൂന്നാം സമ്മാനമായി ഒരു പവനും നല്‍കും. ജില്ലയില്‍ ആഴ്ച തോറുമുള്ള നറുക്കെടുപ്പില്‍ 3000 രൂപ വില വരുന്ന ഖാദി സില്‍ക്ക് സാരി സമ്മാനം നല്‍കും. മേള സെപ്തംബര്‍ 13ന് അവസാനിക്കും. ഫോണ്‍ 9496136602
പ്രതികരിക്കാൻ ഇവിടെ എഴുതുക: