കൊല്ലം: പുതിയ കളക്ടറായി ടി.മിത്ര ചുമതലയേറ്റു. 2009 ഐഎഎസ് ബാച്ചുകാരിയായ മിത്ര അനെര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ഐഎഎസ് ലഭിച്ചതിനുശേഷം 2010ല്‍ അസിസ്റ്റന്റ് കളക്ടറായി കൊല്ലത്തുണ്ടായിരുന്നു. പെരിന്തല്‍മണ്ണ സബ്കളക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, ഓള്‍ സെയിന്റ്‌സ് കോളജ്, സര്‍ക്കാര്‍ ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ കോളജന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അണ്ടര്‍ സെക്രട്ടറിയായി വിരമിച്ച എസ്.ത്രിവിക്രമന്‍നായരാണ് അച്ഛന്‍. അമ്മ ബി.സീതാലക്ഷ്മിയമ്മ (റിട്ട.അധ്യാപിക). തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അസിസ്റ്റര്‍ പ്രഫസറായ ചിത്ര ടി.നായര്‍ സഹോദരിയാണ്.
















