ന്യൂയോർക്ക്: പ്രിയ കൂട്ടുകാരനെ നഷ്ടപ്പെട്ട സങ്കടത്തിൽ കഴിയുന്ന ശ്വാനന്റെ ഉറ്റ സുഹൃത്തായി മാറിയിരിക്കുകയാണ് വീട്ടിൽ വിരുന്നിനെത്തിയ താറാവ്. അമേരിക്കയിലെ ടെന്നസി പ്രദേശത്ത് വസിക്കുന്ന ജോർജ് എന്ന നായയും താറാവുമാണ് അടുത്ത കൂട്ടുകാരായി മാറിയത്.
രണ്ട് വർഷങ്ങൾക്ക് മുൻപ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ബ്ലാക്കിയെ ജോർജ്ജിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജോർജിന്റെ ജീവിതം ഏകാന്തതയിലാണ് മുന്നോട്ട് പോയിരുന്നത്. ആവശ്യത്തിന് ആഹാരം കഴിക്കാതിരുന്ന ജോർജിന്റെ ശരീരം ശോഷിച്ച് അവശനായിത്തീർന്നിരുന്നു എന്ന് ഉടമസ്ഥ ജാക്വീ ലിട്ടൻ പറഞ്ഞു.
എന്നാൽ അടുത്തിടെ വീട്ടിലെ അതിഥിയായിട്ടെത്തിയ താറാവ് ജോർജിന്റെ ജീവിതത്തെ ആനന്ദ പൂർണമാക്കുകയായിരുന്നു. ഇപ്പോൾ ജോർജ് പോകുന്നതിനൊപ്പം താറാവും പുറകെയുണ്ട്. ഭക്ഷണവും ഉറക്കവുമെല്ലാം സുഹൃത്തുക്കൾ അടുത്തടുത്താണ്.
എന്തായാലും ജോർജിന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന ഈ മാറ്റത്തിൽ അതീവ സന്തുഷ്ടയാണെന്ന് ഉടമസ്ഥ ജാക്വീ ലിട്ടൻ പറയുന്നു. രണ്ട് വ്യത്യസ്ത വര്‍ഗത്തിൽപ്പെട്ട ഇവരുടെ ചങ്ങാത്തം ഏറെ കൗതുകവും ഒപ്പം ആനന്ദവും നൽകുന്നതാണെന്നും ഉടമസ്ഥ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=uM85tPFgbKE
പ്രതികരിക്കാൻ ഇവിടെ എഴുതുക: