ഒറ്റപ്പാലം: ബൈപാസ് റോഡുനിര്‍മാണത്തിനുള്ള സര്‍വേനടപടികള്‍ തുടങ്ങി. ഓപ്പറേഷന് അനന്തയുടെ ഭാഗമായിട്ടാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു ബൈപാസുകള്‍ നിര്‍മിക്കുന്നത്. കിഴേേക്കതോട്- പാലാട്ടു റോഡിലൂടെ സെന്‍ഗുപ്ത റോഡുവഴി കടന്നുപോകുന്ന ബൈപാസാണ് പ്രധാനമായും പരിഗണനയിലുള്ളത്.
ഇതിന്റെ ഭാഗമായി റവന്യൂസംഘം സ്ഥലപരിശോധന നടത്തി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് റോഡുവഴി പൂഴിക്കുന്ന് ക്ഷേത്രത്തിനു മുന്നിലൂടെ അശ്വിനി ആശുപത്രിക്കു മുന്വശമെത്തുന്ന മറ്റൊരു ഉപറോഡിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഇതുവഴിയും സര്‍വേ തുടങ്ങിയിട്ടുണ്ട്.
നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉപറോഡുകള്‍ വഴി കഴിയുമെന്നാണ് റവന്യൂസംഘം പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന് അനന്തയുടെ ഭാഗമായി നഗരത്തില്‍ പുറമ്പോക്കു കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുകയാണ്. കണ്ടീഷണല്‍ പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
ഒറ്റപ്പാലത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന നിലയിലാണ് ഓപ്പറേഷന് അനന്ത പുരോഗമിക്കുന്നത്. മേലെ പെട്രോള്‍ പമ്പിനുസമീപത്തെ പഴയ കെട്ടിടത്തിന്റെ മുറികള്‍ ഇതിനകം പൂര്‍ണമായും പൊളിച്ചുമാറ്റി കഴിഞ്ഞു. ഈ ഭാഗത്തുള്ള പൊളിച്ചുനീക്കല്‍ പൂര്ണമായാല് മറുഭാഗത്തേയും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങും.
ഇതിനിടെ ചില കെട്ടിട ഉടമകള്‍ സ്വമേധയാ തന്നെ കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റി കൊടുക്കുന്നുണ്ട്.
അതേസമയം ചില കച്ചവടക്കാര്‍ കോടതിയില്‍നിന്നും സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവരുമായും ചര്‍ച്ചകള്‍ നടക്കുന്നു. ഇവര്‍ സഹകരിക്കാത്തപക്ഷം കോടതിയില്‍നിന്നും അനുകൂലവിധി വാങ്ങാന്‍ ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിട്ടുണ്ട്.
എന്തുവിലകൊടുത്തും നഗരത്തിലെ ഗതാഗതപ്രശ്നം ശാശ്വതമായി പരിഹരിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സബ് കളക്ടറും സംഘവും. ഓപ്പറേഷന് അനന്തയ്ക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചത് പദ്ധതിക്ക് ഗുണകരമായി. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ കണ്ടില്ലെന്നു നടിക്കാനാണ് ഇവരുടെ തീരുമാനം.
ഇതിനിടെ പാലാട്ടു റോഡുവഴിയുളള ബൈപാസ് നിര്‍മാണത്തിനെതിരേയും വ്യാപക എതിര്‍പ്പുയര്‍ന്നു.
ഇതുവഴിയുളള പദ്ധതി ഉപേക്ഷിക്കണമെന്നും നഗരത്തില്‍ തുടങ്ങി നഗരത്തില്‍ തന്നെ അവസാനിക്കുന്ന ബൈപാസ് അശാസ്ത്രീയവും ദീര്ഘവീക്ഷണമില്ലാത്തതുമാണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.
എന്‍എസ്എസ് ഹൈസ്കൂള്‍, എല്‍എസ്എന്‍ കോണ്‍വന്റ് എന്നിവ പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് ബൈപാസ് ചെന്നുചേരുന്നതെന്നും ഇത് അപകട സാധ്യത ഉണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലാട്ട് റോഡ് ചെന്നെത്തുന്നത് ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡിലാണ്. ബൈപാസ് കൂടി വന്നാല്‍ രൂക്ഷമായ ഗതാഗതപ്രശ്നങ്ങളാകും ഉണ്ടാകുകയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: