പാലക്കാട്: കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന് ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ കാര്‍ഷിക രംഗത്ത് ഇറക്കുമെന്ന്കേന്ദ്രസര്ക്കാര് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച കര്‍ഷകവന്ദന ദിനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡണ്ട് കെ.ശിവദാസ് അധ്യക്ഷത വഹിച്ചു. ബിജെപി മദ്ധ്യമേഖല ജന:സെക്രട്ടറി പി.വേണുഗോപാല്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.സുരേഷ്ജകുമാര് എന്നിവര്‍ സംസാരിച്ചു. ജന:സെക്രട്ടറിമാരായ എ.സി.മോഹനന് സ്വാഗതവും സി.മണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: