തിരൂര്‍: രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഉടന്‍ തുറന്നു കൊടുക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സായാഹ്ന ധര്‍ണ്ണ നടത്തി. സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ്-യു ഡി എഫ് രാഷ്ട്രീയ വടംവലി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ പിടിവാശി അവസാനിപ്പിച്ച് കായിക പ്രേമികള്‍ക്ക് സ്റ്റേഡിയം തുറന്നുകൊടുക്കണം. തുറന്നു കൊടുത്തതിനു ശേഷം സ്റ്റേഡിയത്തിന്റെ പേരിലുള്ള അഴിമതി അന്വാഷിക്കട്ടെയെന്നും യോഗം ഉദ്ഘാടനം ചെയത മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് കുമാര്‍ പറഞ്ഞു. മനോജ് പാറശ്ശേരി , അനില്‍കുമാര്‍, റിയാസ്, സുനില്‍ പരിയാപുരം, വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: