മലപ്പുറം: മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. കര്‍ഷക വന്ദനദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. ഇത് അട്ടിമറിക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.ഗണേശന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് കര്‍ഷകരെ ആദരിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.പുരുഷോത്തമന്, കര്‍ഷകമോര്‍ച്ച ജില്ലാ ഭാരവാഹികളായ കെ.സച്ചിദാന്ദന്, കെ.വി.ജോര്‍ജ്ജ്കുട്ടി, ബിനേഷ് മണ്ണില്‍, പി.സി.ഗംഗാധരനുണ്ണി, സി.പി.സുന്ദരന്‍, കെ.യു.ഉണ്ണികൃഷ്ണന്, സി.മുരളീധരന്, എ.പത്മകുമാര്‍, എ.വി.പത്മകുമാര്‍, സി.ശിവശങ്കരന്, കെ.ഹരിദാസന്, കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നൂറോളം കര്‍ഷകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: