കൊച്ചി: എ.ഗിരി പൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നടക്കുമെന്ന് എംഡി സച്ചിദാനന്ദ പൈ അറിയിച്ചു.
താഴത്തെ നില സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മാത്രമാണ്. തനത് കേരളീയ ശൈലികളിലുള്ള ആഭരണങ്ങള്‍ക്ക് പുറമെ ചെട്ടിനാട്, ടെംപിള്‍ തുടങ്ങിയ പാരമ്പര്യ കളക്ഷനുകളും മുംബൈ, കൊല്‍ക്കത്ത ഫാഷനുകളും ഒരുക്കിയിട്ടുണ്ട്. ഇറ്റാലിയന്‍, പേര്‍ഷ്യന്‍, സിംഗപ്പൂര്‍ ശൈലിയിലുള്ള വിദേശ ഫാഷനുകളുടെ അപൂര്‍വ്വ ശേഖരവുമുണ്ട്. വെള്ളി ആഭരണങ്ങളും വെള്ളി പാത്രങ്ങളും ലഭിക്കും.
ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ആഭരണങ്ങളുടെ പരിപാലനത്തിന് പ്രത്യേക സംവിധാനം എന്നീ സേവനങ്ങളും ഷോറൂമില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഷീല എസ് പൈ, രമേശ് എസ് പൈ, എസ് വിഷ്ണുനാരായണ പൈ എന്നിവര്‍ പാര്‍ട്ട്ണര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: