മറയൂര്‍: റോഡരികില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ കൂടുകള്‍ കുന്നുകൂടുന്നു. ഗോപുരത്ത് ടൂറിസ്റ്റ് ഹോമിന് സമീപമാണ് സിഗരറ്റ്, ബീഡി മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. മൂന്നാര്‍-ഉദുമലൈ ദേശീയ പാതയ്‌ക്ക് സമീപമാണ് മാലിന്യം വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത്. മറയൂര്‍ വനത്തിലെ കുരങ്ങുകള്‍ ഇവ ഭക്ഷണമാക്കുകയും ചത്ത് വീഴുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇവ നീക്കം ചെയ്‌തെങ്കിലും മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താനായിട്ടില്ല. സമീപത്തെ പെട്ടിക്കടകളില്‍ നിന്നാണ് ഇത്തരത്തില്‍ ഇവിടെ മാലിന്യം തള്ളുന്ന്.
നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന പ്രദേശം വൃത്തിഹീനമായി കിടക്കുന്നത് ഇവരെ ഇവിടെ നിന്നും അകറ്റുന്നു. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















