ഇടുക്കി: മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വ്വഹിച്ചു. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്‌കോയ്‌ക്ക് എം.പി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.
എം.എം മണി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ് സുരേഷ്, അമ്മിണി ജോസ്, അമല്‍ എസ് ജോസ്, രാഷ്‌ട്രീയ പ്രതിനിധികളായ സി.വി വര്‍ഗ്ഗീസ്, ടി.പി ജോസഫ്, അനില്‍ കൂവപ്ലായ്‌ക്കല്‍, സി.എ അസീസ്, പി.കെ ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















