മാനന്തവാടി : മാനന്തവാടി, പനമരം ടൗണിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളിലെയും നടപ്പാതകളിലെയും കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ ശീറാം സാംബശിവ റാവു അറിയിച്ചു. കച്ചവടക്കാര്‍ പരസ്യബോര്‍ഡുകളും വി ല്‍പ്പന വസ്തുക്കളും റോഡിലേക്ക് ഇറക്കി പ്രദര്‍ശിപ്പിക്കുന്നതായും നടപ്പാതയിലേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ താത്കാലിക നിര്‍മ്മാണങ്ങള്‍ നടത്തിയതായും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കുന്നത്. നടപ്പാതയിലും റോഡിന്റെ ഇരുവശത്തുമായും അനധികൃതമായി പെട്ടി കടകള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നടത്തുന്നത് പൊതുജനങ്ങള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് മാനന്തവാടിയിലെ ട്രാഫിക് അഡൈ്വസറി യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ അനധികൃതമായി കൈവശപ്പെടുത്തുകയോ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ കെട്ടിടത്തിന് പുറത്തേക്ക് തള്ളി നില്ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയോ ചെയ്യുന്നത് കെ.എല്‍.സി.ആക്ട് 7 സി പ്രകാരം മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം തടവോ 5000 രൂപ മുതല്‍ 20000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. കെ എല്സിആക്ട് 7(ഡി) പ്രകാരം ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ ജാമ്യമില്ലാത്ത വകുപ്പ്പ്രകാരം തടവോ 10000 രൂപ മുതല്‍ 25000രൂപ വരെയോ കൂടാതെ ഒഴിയാത്ത ഓരോ ദിവസത്തിനും 500രൂപ വീതം പിഴയും ലഭിക്കും. അനധികൃത കയ്യേറ്റങ്ങള്‍ പരസ്യബോര്‍ഡുകള്‍ എന്നിവ ആഗസ്റ്റ് 21ന് മുമ്പ് സ്വമേധയാ ഒഴിവാക്കേണ്ടതാണ്.വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള ഭൂസംരക്ഷണ നിയമം 7, 7എ, 7സി, 7ഡി വകുപ്പുകള്‍ പ്രകാരം ഇനിയൊരറിയിപ്പ് കൂടാതെ കേസ്സെടുത്ത് നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: