കല്‍പ്പറ്റ : വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കെതിരെയും ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരെയും നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ കേരള ആദിവാസി സംഘടന (എസ്.സി-എസ്.ടി മോര്‍ച്ച) ആഗസ്റ്റ് 19 ന് കളക്ട്രേറ്റ് ഉപവാസ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
ആദിവാസി പ്രേമം പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ സമൂഹത്തില്‍ അരക്ഷിതാവസ്ത സ്യഷ്ടിക്കുകയാണ്. ദളിത് പെണ്‍കുട്ടികള്‍ക്കും ആദിവാസി പെണ്‍കുട്ടികള്‍ക്കും നീതിയില്ലാത്ത അവസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ദളിത് പെണ്‍കുട്ടികള്‍ക്കും ആദിവാസി പെണ്‍കുട്ടികള്‍ക്കും ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം നിലനില്‍ക്കുകയാണ.് വയനാട് ജില്ലയില്‍ തന്നെ നിരവധി പീഡനങ്ങള്‍ നടന്നിട്ടും സംഭവങ്ങളെ ലാഘവബുദ്ധിയോടു കൂടികാണുന്ന സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും കേരള ആദിവാസി സംഘം നേതാക്കള്‍ പറഞ്ഞു.
പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ വീട് സന്ദര്ശിക്കുവാനോ മതിയായ നഷ്ടപരിഹാരം നല്കുവാനോ സര്‍ക്കാര്‍ തയ്യാറാകണമെന്നും പട്ടികജാതി -പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന് പളളിയറ ആവശ്യപ്പെട്ടു.
യോഗത്തില്‍ ആദിവാസി സംഘം വയനാട് ജില്ലാ പ്രസിഡണ്ട് പാലേരി രാമന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബാബു സി.എ , രാജ് മോഹന്‍ പുളിക്കല്‍ , പി. രാമചന്ദ്രന്, പി.എസ് ശ്രീധരന്, സിന്ധു ഒ.ബി, പി.കെ രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: