കോഴഞ്ചേരി: നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നെല്‍കൃഷിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കരനെല്‍കൃഷിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങില്‍ വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി നിര്‍വ്വഹിക്കും.
കൊയ്ത്തുപാട്ടിന്റെ താളത്തിലും മേളത്തിലും ആരംഭിക്കുന്ന വിത്തുവിതയ്ക്കലിനൊപ്പം ജില്ലാ പ്രസിഡന്‍് അശോകന്‍കുളനട കര്‍ഷകരേയും കര്‍ഷകതൊഴിലാളികളേയും ആദരിക്കും. സംസ്ഥാന കരനെല്‍കൃഷിയുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നാടന്‍ ലഘുഭക്ഷണം നല്‍കുമെന്ന് കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.സുരേഷ് കുമാര്‍ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ചിങ്ങം 1 ന് കൃഷിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആറന്മുളയിലും കരനെല്‍കൃഷി ആരംഭിക്കുന്നത്. ഇതിനായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഒരുക്കിക്കഴിഞ്ഞതായും പദ്ധതി പ്രദേശത്തിന് പുറമേ സമീപത്തുള്ള കൃഷിഭൂമി കൃഷിയ്ക്കായി വിട്ടുതരാന്‍ തയ്യാറുള്ളവരുടെ ഭൂമികളും ഏറ്റെടുത്ത് കൃഷിയിറക്കുമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അറിയിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരനും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: