കല്‍പ്പറ്റ: രാജ്യത്ത് വരദ്ധിച്ചു വരുന്ന തീവ്രവാദപ്രവരത്തനങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ തലത്തില്‍ നടത്തുന്ന തിരംഗയാത്രയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബൈക്ക് റാലി ലക്കിടി കരിന്തണ്ടന് സ്മ്യതി മണഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വി. നാരായണന്, പി.വി ന്യൂട്ടണ്‍, പി.ആര് ബാലക്യഷ്ണന്, ടി.എം സുബീഷ് , രജിത് കുമാര്‍, എം.പി സുകുമാരന്‍, കെ.എം ഹരീന്ദ്രന്‍ , വി.കെ ശിവദാസന്‍, വി.പി സത്യന്, ഋഷി കുമാര്‍ വൈത്തിരി എന്നിവര്‍ സംസാരിച്ചു. കാക്കവയല്‍ ജവാന് സ്മ്യതി മണ്ഡപത്തില്‍ റാലി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: