കല്‍പ്പറ്റ : അഴിമതിരഹിത, സ ംശുദ്ധ ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിഞാബദ്ധമാണെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. രാഷ്ട്രത്തിന്റെ എഴുപതാമത് സാതന്ത്ര്യ ദിനത്തില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ് കൂ ള്‍ ഗ്രൗണ്ടില്‍, ദേശീയപതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കമാന്‍ഡര്‍ വയനാട് എ ആര് ക്യാമ്പ് ഇന്‍സ്പെക്ടര്‍ ഷാജി അഗസ്റ്റി, സെക്കന്‍ഡ് കമാന്‍ഡര്‍ എആര്‍ ക്യാമ്പ് എസ്ഐ പി.സി.രാജീവ് എന്നിവരാണ് സ്വാതന്ത്ര്യദിനപരേഡ് നയിച്ചത്. എആര്‍ ക്യാമ്പ് എഎസ്ഐ എം.സി സോമന് നയിച്ച ജില്ലാസായുധ റിസര്‍വ് പ്ലാറ്റൂണ്‍, വൈത്തിരി എസ്ഐ ജയപ്രകാശ് നയിച്ച കേരളപൊലീസ് ലേ ാക്കല്‍ പ്ലാറ്റൂണ്‍, കല്‍പ്പറ്റ വനിതാസെല്‍ എസ്ഐ ലക്ഷ്മി നയിച്ച കേരളപൊലീസ് വനിതാപ്ലാറ്റൂണ്, എക്സൈസ് ഇന്‍സ്പെക്ടര്‍ രാകേഷ് ബി.ചിറയത്ത് നയിച്ച കേരള എക്സൈസ് പ്ലാറ്റൂണ്‍, ഫോറസ്റ്റ് ഓഫീസര്‍ പി.എ.കുഞ്ഞുമോന്നയിച്ച കേരള ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവ പൊലീസ്, എക്സൈസ്, വനം സേനകളുടെ യശസ്സുയര്‍ത്തി. മാനന്തവാടി ഗവ. കോളജ്, ബത്തേരി സെന്റ്മേരീസ് കോളജ്, കല്‍പ്പറ്റ ഗവ.കോളജ് എന്നിവയുടെ എന്‍സിസി സീനിയര്‍ പ്ലാറ്റൂ ണുകള്‍, ജിവിഎച്ച്എസ്എസ് മാനന്തവാടി, ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.എസ്, ആര്. സി.എച്ച്.എസ് ചുണ്ടേല്‍, എസ്കെഎംജെഎച്ച്എസ് കല്‍പ്പറ്റ എന്നിവയുടെ എന്‍സി സി ജൂനിയര്‍ പ്ലാറ്റൂണുകള്‍, ജിഎച്ച്എസ്എസ് വാകേരിയുടെ എസ്പിസി ബാന്‍ഡ്, ജി.എച്ച്.എസ്. എസ് മീനങ്ങാടിയുടെ നേവല്‍ എന്‍.സി.സി പ്ലാറ്റൂണ്‍, സര്‍വജന എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് വൈത്തിരി, ജിവിഎച്ച്എസ്.എസ് മുണ്ടേരി, ജയശ്രീ കല്ലുവയല്‍, എഎംഎംആര്‍ ജിഎച്ച്എസ്എസ് നല്ലൂര്‍നാട്, ജിഎച്ച്എസ് കാട്ടിക്കുളം, ജിവിഎച്ച്.എസ്.എസ് മാനന്തവാടി, ഗവ.ആശ്രമം എച്ച്എസ് എസ് തിരുനെല്ലി, ജിവിഎച്ച്എസ്എസ് വാകേരി എന്നിവയുടെ സ്റ്റുഡന്റ് പൊലീസ് പ്ലാറ്റൂണു കള്‍, മുട്ടില്‍ ഡബ്ല്യുഒ വിഎച്ച്എസ്എസിന്റെ സ്കൗട്ട്, ഗൈഡ്സ് പ്ലാറ്റൂണുക ള്‍, ജി.എം.ആര്. എസ് കണിയാമ്പറ്റ ഗൈഡ്സ് പ്ലാറ്റൂണ്‍, എസ്കെ എംജെഎച്ച്എസ് കല്‍പ്പറ്റ ജൂനിയര്‍ റെഡ്ക്രോസ് ആണ്‍കുട്ടികളുടെ യും പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍, ജിഎം ആര്‍എസ് കണിയാമ്പറ്റ പെണ്‍കുട്ടികളുടെ ജൂനിയര്‍ റെഡ്ക്രോസ് പ്ലാറ്റൂണ്‍, മാനന്തവാടി സെ ന്റ്മേരീസ് കോളജ് വൈആര്‍ സി പ്ലാറ്റൂണ്‍, ലക്കിടി നവോദയയിലെ ആ ണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍, ജിവിഎച്ച്എസ്എസ് മാനന്തവാടി എസ്പിസി ബാ ന്‍ഡ് പ്ലാറ്റൂണ്‍ എന്നിവ വിദ്യാര്‍ഥികളുടെ അച്ചടക്കവും അര്‍പ്പണബോധവും തെളിയിക്കുന്നതായി.
ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി മാനന്തവാടി മക്കിയാടിലെ എ.എസ്.നാരായണ പി ള്ളയെ മന്ത്രി ആദരിച്ചു. മാനന്തവാടി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ പി.എല്‍.ഷൈ ജു, വയനാട് സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സിബി തോമസ്, വയനാട് എ.ആര് ക്യാമ്പ് ഡ്രമ്മര്‍ എസ്. ഐ (റിട്ട.)കെ. ടി.ജോസ ഫ്, മാനന്തവാടി പൊലീസ്സ്റ്റേഷന് എഎസ്ഐ എം.കെ.റസാഖ്, എ ആര് ക്യാമ്പ് ഡ്രൈവര്‍, എച്ച്സി എന്‍.വി.ജോസഫ്, എആ ര്‍ ക്യാമ്പ് ഡ്രൈവ ര്‍, എച്ച്.സി പി.ബി. സുനില്‍ കുമാര്‍, എ.ആര് ക്യാമ്പ് സീനിയര്‍ സിവി ല്‍ പൊലീസ് ഓഫീസര്‍ മുജീബ് റഹ്മാന് എന്നിവരെ ഈ വര് ഷത്തെ റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി അണിയിച്ചു.
ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തിയെും കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം, കണിയാമ്പറ്റ ജി.എം.ആ ര്‍.എസിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തം, പടിഞ്ഞാറത്തറ ചൂരക്കൊടി കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ചടങ്ങിന് മാറ്റുകൂട്ടി.
പരേഡില്‍ പങ്കെടുത്ത 33 പ്ലാറ്റൂണുകള്‍ക്കും പൊലീസ് ബാന്‍ഡിനും സംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ച സംഘങ്ങള്‍ക്കും മന്ത്രി ഉപഹാരം നല്കി. 2015 വര്‍ഷത്തെ സായുധസേനാ പതാക ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ഓഫീസിനുള്ള റോളിംഗ് ട്രോഫി കല്‍പ്പറ്റ ജോയിന്റ് രജിസ്ട്രാര്‍ കോപറേറ്റീവ് സൊസൈറ്റിയും വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ട്രോഫി മീനങ്ങാടി ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്ററും ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഓര്‍മമരം പദ്ധതിയുടെ വളണ്ടിയര്‍മാരായി മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എസ്കെഎംജെ ഹൈസ്കൂളിലെ പ്രഥുന്രാജ്, കെ. ഗോവിന്ദ്, എ.അഞ്ജന, സി. െക.പ്രതില എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു.
എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്, ഒ.ആര്.കേളു, ഐ. സി. ബാലകൃഷ്ണന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപൊലീസ് മേധാവി.കെ.കാര്‍ത്തിക്, സബ്കളകടര്‍ ശീറാംസാംബശിവറാവു, ജില്ലാപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.കെ.അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, നഗരസഭചെയര്‍പേഴ്സന്‍ ബിന്ദുജോസ്, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍സംബന്ധിച്ചു. സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കാന്‍ നാടിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: