കല്‍പ്പറ്റ : ഭാരത വിഭജനത്തെ അംഗീകരിക്കേണ്ടിവന്നത് അക്കാലത്തെ രാഷ്ട്രീയ നേതൃത്വം ഈ നാടിന്റെ സ്വത്വത്തിന് വില കല്‍പ്പിക്കാതെ പ്രവര്‍ത്തിച്ചതിനാലാണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്. രാഷ്ട്രീയ സ്വയംസേവക സംഘം കല്‍പ്പറ്റ ഖണ്ഡിന്റെ നേതൃത്വത്തി ല്‍ നടത്തിയ അഖണ്ഡഭാരത സ്മൃതിദിനത്തില്‍ കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖണ്ഡിതമായ ഭാരത ഭൂമിയെ വീണ്ടും അഖണ്ഡിതമാക്കാനുള്ള സ്വപ്നവും പരിശ്രമവുമാണ് യുവാക്കളിലുണ്ടാകേണ്ടത്. ഭാരതം സ്വാതന്ത്രത്തിന്റെ സപ്തതി ആഘോഷിക്കുന്ന ഈ വേളയില്‍ കേവലം സ്വാത്ര്രന്ത്യ ആഘോഷം മാത്രമല്ല മറിച്ച് സ്വാതന്ത്ര്യത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്ന ചരിത്രങ്ങളെക്കൂടി നാം പഠിക്കേണ്ടതുണ്ട്. രാജ്യത്തിനുള്ളില്‍നിന്ന് വിഘടശബ്ദങ്ങ ള്‍ ഉയരുമ്പോള്‍ സാംസ്കാരിക നായകന്മാര് തീവ്രവാദികളെ ന്യായീകരിച്ച് സംസാരിക്കുന്നത് നാടിന് സ്വാതന്ത്ര്യം നേടാന്‍ ജീവന് ബലിയര്‍പ്പിച്ച ധീരരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നതാണ്. യുവാക്കള്‍ ഭാരത്തിന്റെ പൂര്‍വ്വകാല ചരിത്രത്തെ അതിന്റെ യാഥാര്ത്യത്തില് നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും പണിയ സമുദായത്തില്‍ നിന്ന് ആദ്യമായി എംഫില്‍ പഠനത്തിന് അഡ്മിഷന് നേടിയ ഒ.ബി.സുനന്ദ, യൂണിവേഴ്സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയ ശയന ശശിധരന്, സംസ്ഥാനതല ഫെ ന്സിംഗ് മത്സരത്തില്‍ സ്വര് ണ്ണമെഡല് നേടിയ നാജിയ ഫാത്തിമ തു ടങ്ങിയ 35ഓളം പ്രതിഭ കളെ ആദരിച്ചു.
കല്‍പ്പറ്റ ശ്രീ ശങ്കര വിദ്യാ ലയത്തിലെ അധ്യാപിക പി.സുധ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ശങ്കര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ യോഗ്ചാപ് നൃത്ത ശില്‍പ്പവും ഏച്ചോം ബാലികാ സദനത്തിലെ ബാലികമാര്‍, ചന്ദ്രബോസ് വൈത്തിരി തുടങ്ങിയവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. എം.ആര്.പ്രദീപ് സ്വാഗതവും വികെ സുമേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: