മലപ്പുറം: ഇടതുവലത് മുന്നണികളുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സുലൈമാന്‍. മലപ്പുറത്ത് ന്യൂനപക്ഷമോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷകരെന്ന് നടിക്കുന്ന ഇടതും വലതും തന്നെയാണ് ന്യൂനപക്ഷങ്ങളുടെ ശത്രുക്കള്‍. സമീപകാലത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ജീവന് നഷ്ടപ്പെട്ടത് മുസ്ലീം മതവിശ്വാസികളില്പ്പെട്ടവര്ക്കാണ്. ഇത് നടപ്പാക്കിയതാകട്ടെ മതേതരവാദികളായ സിപിഎമ്മും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്യൂണിസ്റ്റ് ആചാര്യന് പറഞ്ഞു. എന്നാല്‍ ഇന്ന് മതപ്രീണനത്തില്‍ ഒന്നാം സ്ഥാനം ഇതേ കമ്യൂണിസ്റ്റുകാര്‍ക്കാണ്. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടി കോടതി മതം നോക്കിയാണോ ശിക്ഷവിധിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ മനപൂര്‍വ്വമല്ലെങ്കിലും കോണ്‍ഗ്രസും പങ്കാളികളാകുന്നു. മുസ്ലീം മതവിശ്വാസികളുടെ പാര്‍ട്ടിയാണ് ലീഗെന്നത് തെറ്റായ ധാരണയാണ്. സാധാരണക്കാര്‍ക്ക് ലീഗില്‍ സ്ഥാനമില്ല. സമ്പന്നരുടെ പാര്‍ട്ടി മാത്രമാണിത്. കോണ്‍ഗ്രസിനെ മൊഴിചൊല്ലി സിപിഎമ്മിനെ നിക്കാഹ് കഴിക്കാനുള്ള ലീഗിന്റെ ശ്രമം എരിതീയില്‍ നിന്ന് വറചട്ടിയിലേക്കുള്ള മാറ്റമായി മാത്രമേ കാണാനാകൂ.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രഞ്ജിത്ത് ഏബ്രാഹം തോമസ്, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി അഡ്വ.സി.മുഹമ്മദ് അഷറഫ്(പ്രസിഡന്റ്), ജലീല്‍ കണ്ണന്താളി, മുസ്തഫ ഹാജി, മുഹമ്മദ് തുവ്വൂര്‍, അബ്ദുള്ള പാലപ്ര(വൈസ് പ്രസിഡന്റ്), രഞ്ജിത്ത് ഏബ്രാഹം തോമസ്, മുഹമ്മദ് റിയാസ്(ജനറല്‍ സെക്രട്ടറി), അലിമോന് പുത്തനത്താണി, സാദിഖ് അലി വണ്ടൂര്‍, വിനോദ് പരിയാപുരം, പി.അതിക(സെക്രട്ടറി), മുഹമ്മദ് റഫീഖ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: