കാലിഫോർണിയ: ജന്മദിനം ആഘോഷമാക്കി കൊണ്ടാടാത്തവർ വളരെ ചുരുക്കമാണ്. പലരും വ്യത്യസ്ത രീതികളിലാണ് ജന്മദിനം ആഘോഷിക്കുന്നത്. എല്ലാവരുടെയും ജന്മദിനത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് കൊതിയൂറുന്ന കേക്ക് വിഭവങ്ങൾ.
കേക്ക് കട്ട് ചെയ്ത് പ്രിയപ്പെട്ടവർക്ക് നൽകുന്നതാണ് സാധാരണയുള്ള രീതി. എന്നാൽ അമേരിക്കയിലെ ഒരു ടെക്കി തന്റെ ജന്മദിനം ആഘോഷിക്കുകയും കേക്ക് കട്ട് ചെയ്തതും തികച്ചും പുതുമയാർന്ന രീതിയിലാണ്. കാലിഫോർണിയയിലെ പേരെടുത്ത സോഫ്റ്റ്‌വയർ കമ്പനി ഉദ്യോഗസ്ഥനാണ് നമ്മുടെ ‘ബെർത്ത് ഡെ ബോയ്’. അപ്പോൾ പിന്നെ ജന്മദിനം കുറച്ച് ടെക്കി സ്റ്റൈലിൽ തന്നെ ആക്കാൻ അദ്ദേഹം ആഗ്രഹം കാണിച്ചു.
ഇതിനായി 250 കിലോയോളം തൂക്കം വരുന്ന ഒരു വമ്പൻ ഒരു ഐ ഫോൺ മാതൃകയിലുള്ള കേക്കാണ് അദ്ദേഹം ഓർഡർ ചെയ്ത് നിർമ്മിച്ചത്. തുടർന്ന് ജന്മദിനം ആഘോഷിക്കുന്ന പുൽ മൈതാനിയിലേക്ക് തന്റെ സുഹൃത്തുക്കളെയെല്ലാം യുവാവ് ക്ഷണിച്ചു.
കേക്ക് കണ്ട എല്ലാവരും തന്നെ ഞെട്ടിപ്പോയി, ഒരു അമണ്ടൻ കേക്ക് അതും ഐ ഫോൺ മാതൃകയിൽ. പക്ഷേ കേക്ക് എങ്ങനെ മുറിക്കും? കൂട്ടുകാരുടെ ചോദ്യം ഉയർന്നു. പിന്നെ പറയണോ തന്റെ സുന്ദരിയായ കാമുകി കേക്കിനു മുകളിൽ ചാടിയാണ് കേക്ക് മുറിക്കുന്നതെന്ന് യുവാവ് സുഹൃത്തുക്കളോടായി പറഞ്ഞു.
പിന്നെ താമസിച്ചില്ല യുവാവിന്റെ കാമുകി ഓടി വന്ന് ഭീമാകാരമായ കേക്കിനു മുകളിലേക്ക് എടുത്ത് ചാടി. ശരീരത്തും മുഖത്തും മുഴുവൻ കേക്കിനാൽ അഭിഷേകയായ യുവതി തന്റെ കാമുകനു നേരെ ചിരിച്ചു കൊണ്ടു നിന്നും. പിന്നെ മറ്റ് കൂട്ടുകാർ എത്തി ആ ഐഫോൺ കേക്കിനെ ചെറു കഷണങ്ങളക്കി എല്ലാവരും പങ്ക് വെയ്‌ക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കേക്കാണ് താൻ ജന്മദിനത്തിൽ മുറിച്ചതെന്ന് യുവാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: