കാസര്‍കോട്: രാഷ്ട്രീയ അധികാരത്തിന്റെ ബലത്തില്‍ സര്‍വ്വീസ് മേഖലയില്‍ ഇടത് പക്ഷ പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് പിടിമുറുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു. കേരള എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇടത് യൂണിയനുകളില്‍പ്പെട്ട ആളുകളെ പ്രധാന തസ്തികകളില്‍ നിയമിച്ച് രാഷ്ട്രീയവല്ക്കിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. കൂടെ നിന്ന ഭരിക്കുന്ന ഘടകകക്ഷികളോട് സഹിഷ്ണുതയില്ലാത്ത സര്‍ക്കാറാണ് ഭരിക്കുന്നത്. എല്ലാം കൈപ്പിടിയിലൊതുക്കുകയെന്ന ലക്ഷ്യവുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തങ്ങളുടെതായ ആശയങ്ങളില്ലാത്ത എല്ലാവരെയും സ്ഥലം മാറ്റുന്നു. പോലീസിനെ ഉപയോഹിച്ച് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കാലം അതിനുള്ള മറുപടി നല്‍കും.
എന്‍ജിഒ സംഘ് കേവലം ഒരു ആള്ക്കുട്ടമല്ലെന്ന് ഇടത് പക്ഷ സര്‍ക്കാറുകള്‍ക്ക് അറിയാം. രാഷ്ട്രീയ താല്പര്യങ്ങല് വെച്ചും സ്വയം പകപോക്കല്‍ രാഷ്ട്രീയം കളിച്ചുമല്ല എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്. അവര്‍ നിലനില്‍ക്കുന്നത് മഹത്തായ ആദര്‍ശത്തിന്റെ പുറത്താണ്. രാഷ്ട്രീയം മുറുകെ പിടിച്ച് കെട്ടിപ്പടുത്ത എന്‍ജിഒ യുണിയനും, അസോസിയേഷനും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അധികാര പിന്‍ബലത്തില്‍ കെട്ടിപ്പടുത്ത സംഘടനയായത് കൊണ്ട് എന്‍ജിഒ അസോസിയേഛനില് നിന്ന് ആളുകള്‍ കൊഴിഞ്ഞ് പോവുകയാണ്.
അഴിമതി രഹിത ദേശീയ ബോധമുള്ള ജീവനക്കാരെ സൃഷ്ടിക്കണമെങ്കില്‍ ജോലി സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. 20 വര്‍ഷത്തെ സര്‍വ്വീസുള്ള ജീവനക്കാര്‍ക്ക് മുഴുവന്‍ പെന്ഷന് നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന എന്‍ജിഒ സംഘിന്റെ ആവശ്യ അധികൃതര്‍ നടപ്പിലാക്കണം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് അവസാനിപ്പിക്കുമെന്നത്. ബജറ്റില്‍ അത് സംബന്ധിച്ച് ഒരക്ഷരം മിണ്ടാതെ ജീവനക്കാരെ വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, പെന്‍ഷനേവ്സ് സംഘ് ജില്ലാ സെക്രട്ടറി എന്‍.ജനാര്ദ്ദനന്, എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി.പീതാംബരന്, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് സതീഷ് കോട്ടക്കണി സ്വാഗതവും, എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് എം.ഗോവിന്ദ നായിക് നന്ദിയും പറഞ്ഞു. സംഘടനാ ചര്‍ച്ചയില്‍ എന്‍.എന്‍ജിഒ സംഘ് സംസ്ഥാന കമ്മറ്റിയംഗം കെ.രാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.കരുണാകര, ജോയിന്റ് സെക്രട്ടറി എം.ശിവ നായിക്, താലൂക്ക് പ്രസിഡണ്ട് സുരേഷ് നായിക് തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം എം.ബാബു അദ്ധ്യക്ഷത വഹിച്ചു. കര്‍ണാടക സംസ്ക്കാര ഭാരതി ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ കശെക്കോടി സൂര്യനാരായണ ഭട്ട് മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് ജില്ലാ സമിതിയംഗം സി.വിജയന് സ്വാഗതവും, സിവില്‍ സ്റ്റേഷന് യൂണിറ്റ് സെക്രട്ടറി എം.കുമാരന് നന്ദിയും പറഞ്ഞു.
എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: