മീനങ്ങാടി : കാരാപ്പുഴ പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ തൊഴില്‍രഹിതരായ പ്രദേശവാസികള്‍ക്ക് പ്രതീക്ഷ കളേറെ. നിരവധി തൊഴിലവസരങ്ങള്‍ തങ്ങള്‍ ക്ക് തുറന്നുകിട്ടുമെന്ന വിശ്വാസ ത്തി ലാണ് നാട്ടുകാര്‍. ഇവരുടെ വിശ്വാസം പോലെ തന്നെ നിരവധി തൊഴിലവസരങ്ങളാണ് തുറക്കാനൊരുങ്ങങ്ങു ന്നത്.
പത്ത് ശതമാനം ഡിടി പിസി, പത്ത് ശതമാനം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റ്, എണ്‍പത് ശതമാനം രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള പ്രമുഖരെയും ഉള്‍കൊള്ളിച്ച് കൊണ്ട് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ കണ്‍വീനറും ജില്ലാ കളക്ടര്‍ ചെയര്മാനുമായിട്ടുള്ളതാണ് കാരാപ്പുഴ പദ്ധതി യുടെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മറ്റി. കമ്മിറ്റി വഴി സംവരണാടിസ്ഥാന ത്തിലും അല്ലാതെയും അര്‍ഹതപെട്ട തൊഴില്‍ രഹിതരായ പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യം.
വരുന്ന നവംബറോടു കൂടി പ്രൊജക്ട് മേഖലയിലെ കടമുറികളും തുറന്നുകൊടുക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: