ബത്തേരി : ബിജെപി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയിലെ വനിതകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. നൂറ്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതില്‍ സമരക്കാര്‍ പ്രതിഷേധിച്ചു. സമരം കര്‍ഷകമോര്‍ച്ച അഖിലേന്ത്യസെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാധസുരേഷ് അദ്ധ്യക്ഷത വഹിച്ചു. സാവിത്രി കൃഷ്ണന്‍കുട്ടി, സംസ്ഥാന കൗ ണ്സിലംഗം ശാന്തകുമാരി, മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് ആശ ഷാജി, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് പി.എം.അരവിന്ദന്, വി. മോഹനന്, കെ.എം. പൊന്നു, കെ.പി.മധു, പി.കെ. മാധവന്, മദന്‍ലാല്‍, സി.ആ ര്‍.ഷാജി, സാബു, രാജീവ്, ഷീല, സുജാത, സുരേഖ, മിനി, ശാരദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: