പുല്‍പ്പള്ളി : കോഴിക്കോട് കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്, മുരിക്കന്മാര് ദേവസ്വം, വേദപ്രചാര സമിതി, പുല്‍പ്പള്ളി ജീവാകള്ച്ചര് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളിയില്‍ രാമായണസ്മൃതി 2016 ഇന്ന് നടക്കും. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13ന് രാവിലെ മുതല്‍ രാമായണ പാരായണ പ്രശ്നോത്തരി മത്സരങ്ങളും നടന്നു.
ഇന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യം. കോഴിക്കോട് കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന് ആചാര്യശ്രീ എം. ആര്.രാജേഷ് രാമായണത്തിലെ വൈദിക ധര്‍മ്മം എന്ന വിഷയത്തെ അടിസ്ഥാനമാക്കി രാമായണ സന്ദേശം നല്‍കും.
രാവിലെ 9.30ന് ലക്കിടിക്ക് സമീപം എത്തിച്ചേരുന്ന ആചാര്യ രാജേഷിനെ വയനാട്ടിലെ ഗോത്ര വിഭാഗങ്ങളും കശ്യപ റിസര്‍ച്ച് ഫൗണ്ടേഷനും പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. ഫൗണ്ടേഷന് പ്രസിഡണ്ട് സുന്ദരന്‍ വൈത്തിരി, ചെയര്മാന് വി.എം.ശ്രീവത്സന്‍, കോ-ഓര്‍ഡിനേറ്റര്‍ വി.പി.രാജീവ്മേനോന്‍, മനോജ് കല്‍പ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കെ.പി.ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, കുപ്പത്തോട് രാജശേഖരന് നായര്‍, സി.ടി.സന്തോഷ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: