രാജപുരം: കുടിവെളള പദ്ധതിയുടെ പൈപ്പിടാന്‍ നിര്‍മ്മിച്ച കുഴി അപകടക്കെണിയായി, ഒടയംചാല്‍. ഉദയപുരം റോഡിലാണ് കുടിവെള്ള പദ്ധതിക്കായി പെപ്പിടാന്‍ വേണ്ടി നിര്‍മ്മിച്ച കുഴി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയാവുകയാണ്. മഴവെളളത്തില്‍ പൈപ്പ് മുടിയ മണ്ണ് മുഴുവന്‍ ഒഴുകി പോയതിന്നെ തുടര്‍ന്ന് റോഡിലേയ്ക്ക് കയറി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാമ്. വലിയ കയറ്റത്തിലും വളവും ഉള്ള സ്ഥലത്താണ് കുഴി ഉണ്ടായിരിക്കുന്നത്. കോടോത്തെ സ്ക്കൂള് കൂട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഈ റോഡിലൂടെ ഒടയംചാല്‍ ടൗണിലെത്തുന്നത്. സ്കുള് കൂട്ടികള്‍ കൂട്ടമായി നടന്ന് വരുമ്പോള്‍ വാഹനം വന്നാല്‍ അപകടം സംഭവിക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. അകടാവാസ്ഥയിലുളള ഭാഗം റിബണ്‍ കെട്ടിയിട്ടുണ്ടെങ്കിലും കുഴി മുടി അപകടാവസ്ഥ ഒഴിവാക്കാന്‍ ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: