കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ അതിപുരാതനമായ ഉപ്പള ഐല ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലം തട്ടിയെടുത്ത് മഞ്ചേശ്വരം താലൂക്ക് ഓഫീസ് നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്കിലെ മത്സ്യപ്രവര്‍ത്തകസംഘം ഗ്രാമസമിതികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ചാണ് ഈ കാര്യം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മുഴുവന്‍ വിശ്വാസികളും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഗംഗാധരന് അധ്യക്ഷത വഹിച്ചു. നാരായണ മുട്ടം, കേശവ മുട്ടം, ശശി കുമ്പള, ഹരീഷ് കുമ്പള എന്നിവര്‍ സംസാരിച്ചു. അജേഷ് ജയന് സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: