പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പുതിയ പരിസ്ഥിതി പഠനം നടത്തുവാന്‍ പരിസ്ഥിതി വകുപ്പിന് കീഴിലുളള വിദഗ്ദ്ധ സമിതി നല്കിയ ശുപാര്‍ശ അംഗീകരിക്കരുതെന്നും പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കരുതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോടെ ആറന്മുള പൈതൃകഗ്രമ കര്‍മ്മസമിതി ആവശ്യപ്പെട്ടു.
ആറന്മുളയുടെ പൈതൃകവും ആചാരവിശ്വാസങ്ങളും പരിസ്ഥിതിയും നശിപ്പിച്ചുകൊണ്ടുള്ള വിമാനത്താവള പദ്ധതി ആറന്മുളയില് അനുവദിക്കില്ല. നീര്‍ച്ചാലുകളും നീര്‍ത്തടങ്ങളും വയലേലകളും സംരക്ഷിച്ച് നെല്‍കൃഷി പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശവാസികള്‍.
2010 ല്‍ കെ.ജി.എസ്. കമ്പനിക്ക് വി.എസ്. അച്യുതാനനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തത്വത്തില്‍ നല്കിയ അംഗീകാരമുപയോഗിച്ചാണ് കമ്പനി വിമാനത്താവളത്തിനുവേണ്ടി വീണ്ടും ശ്രമം നടത്തുന്നത്. 2011 ല്‍ 1500 ഏക്കര്‍ പ്രദേശ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും 2013 ല്‍ കമ്പനിയില്‍ സര്‍ക്കാര്‍ 10 ശതമാനം ഷെയര്‍ എടുത്തുകൊണ്ടുള്ള തീരുമാനവും നിലനില്‍ക്കുകയാണ് കെ.ജി.എസ്. കമ്പനിയുടെ വാദമുഖങ്ങള്‍ക്ക് അംഗീകാരം കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനങ്ങള്‍ ഉടന്‍ പിന്‍വലിക്കണം.
വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനംരാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശ്രമങ്ങളില്‍ ആറന്മുളയിലെ സാധാരണക്കാരാരായ ജനങ്ങള്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ മാധവ് ദേവ് കുമ്മനം രാജശേഖരന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ വിമാനത്താവളത്തിന് നല്കിയ അനുവാദവും വ്യവസായ മേഖല പ്രഖ്യാപനവും പിന്‍വലിച്ചാല്‍ പദ്ധതി എന്നന്നേക്കുമായി ഇല്ലാതാവും. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതായും കര്‍മ്മസമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്, ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: