പത്തനംതിട്ട: പരിസ്ഥിതിവിനാശകാരിയായ ഫ്ലക്സ് ബോര്‍ഡുകള്‍ ഒഴിവാക്കി പരിസ്ഥിതിയ്ക്കിണങ്ങുന്ന പ്രചരണ സാമഗ്രികളുമായി ബാലഗോകുലം അഷ്മിരോഹിണി മഹോത്സവത്തിനൊരുങ്ങുന്നു. ബാലഗോകുലം മലയാലപ്പുഴ മണ്ഡലത്തിന്റെ പ്രചരണ സാമഗ്രികളാണ് ശ്രദ്ധേയമാകുന്നത്.
മെടഞ്ഞ ഓലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികള്‍ ആലേഖനം ചെയ്ത് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചാണ് ഇവിടെ ജന്മാഷ്ടമി മഹോത്സവത്തിന്റെ പ്രചരണം നടത്തുന്നത്. പ്രകൃതിയെ ആരാധിക്കുന്നത് ഈശ്വരപൂജയായി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനങ്ങളില്‍ ഈ അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ആഘോഷപ്രമുഖ് വി.ആര്.ജയചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: