എടപ്പാള്‍: വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ് സ്കൂളിലെ ഹരിതസേന വിളയിച്ച കതിര്‍മണി റൈസിന്റെ വിപണനോദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. പുതിയ തലമുറ കൃഷിയില്‍ നിന്നും അകന്ന് പോവുകയാണെന്ന പൊതുവിചാരത്തില്‍ നിന്നും വ്യത്യസ്തമായ സംരംഭം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ ദേശീയ ഹരിതസേന അന്താരാഷ്ട്ര മണ്ണ് വര്‍ഷമായ 2015ലാണ് വാളക്കുളം പാടത്ത് കൃഷിയിറക്കിയത്. അവധി ദിവസങ്ങളില്‍ നടത്തിയ നെല്‍കൃഷിയാണ് കതിര്‍മണി റൈസായി വിപണിയിലെത്തുന്നത്. പി.കെ. അബ്ദുറബ്ബ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സണ്‍ഡേ ഫാമിങിനെക്കുറിച്ച് സ്കൂള്‍ ലീഡര്‍ കെ.ഹര്‍ഷ വിശദീകരിച്ചു. സ്കൂള്‍ പ്രധാനധ്യാപകന് പി.കെ.മുഹമ്മദ് ബഷീര്‍, തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.കുഞ്ഞിമൊയ്തീന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: