ഇരിങ്ങാലക്കുട: പതിവില്‍ നിന്ന് വിപരീതമായി നഗരസഭാ സെക്രട്ടറി നേരിട്ട് ഹോട്ടല്‍ പരിശോധനയ്ക്കെത്തി. കാലാവധി കഴിഞ്ഞ ഭക്ഷണ പൊതികളും നിലവാരം കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുക്കുകയും, ഹോട്ടല്‍ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഗ്രീന്‍ പാര്‍ക്ക് ഹോട്ടലിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് അനിലിനോടൊപ്പം മുനിസിപ്പല്‍ സെക്രട്ടറി ബീന എസ് കുമാര്‍ പരിശോധനയ്ക്കെത്തിയത്. മാധ്യമപ്രവര്‍ത്തകരെ റെയ്ഡ് വിവരം സെക്രട്ടറി നേരിട്ട് വിളിച്ചറിയിച്ചതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഹോട്ടലുടമ പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് നിരന്തരമായി പരാതി ലഭിച്ചിട്ടാണ് ഇവിടെ പരിശോധനയ്ക്കു എത്തിയതെന്ന് സെക്രട്ടറി പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡ് ഹോട്ടലുടമകള്‍ മുന്‍കൂട്ടി അറിയുന്നതുകൊണ്ടു പലപ്പോഴും നടപടികള്‍ എടുക്കാന്‍ പറ്റാറില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ റെയ്ഡ് വിവരം നഗരസഭയില്‍ നിന്ന് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് സെക്രട്ടറിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ സെക്രട്ടറി പ്രതികാര നടപടി എടുക്കുകയാണെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. കഴിഞ്ഞ ദിവസം മലിനജലം റോഡില്‍ ഒഴുക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കെത്തിയ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് മാലിന്യങ്ങള്‍ ഒഴുക്കുന്ന മറ്റു സ്ഥാപനങ്ങളുടെ വിവരം താന്‍ വെളുപ്പെടുത്തിയതിനെ തുടര്‍ന്ന് അവിടങ്ങളിലെല്ലാം പരിശോധന നടത്തിയത്, നഗരസഭാ ആരോഗ്യ വിഭാഗത്തിന് ക്ഷീണമുണ്ടാക്കിയെന്നും അതിന്റെ പ്രതികാര നടപടിയായി ചിലരുടെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സെക്രട്ടറി നടത്തിയ നാടകമാണിതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗത്തിനെ വിശ്വാസം ഇല്ലെന്ന് പറഞ്ഞ നഗരസഭാ സെക്രട്ടറിയുടെ നടപടി ശരിയല്ലെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി എ അബ്ദുള്‍ ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: