കൊടുങ്ങല്ലൂര്‍: കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ജനം വലയുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം തയ്യാറാക്കി നല്‍കാത്തതിനാലാണ് നൂറുകണക്കിനാളുകള്‍ വട്ടംതിരിയുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും വായ്പ ലഭിക്കുന്നതിന് കുടിക്കിട സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. പലപ്പോഴും അവര്‍ ആവശ്യപ്പെടുന്ന സമയത്ത് ലഭിക്കുന്നില്ലെന്നാണ് പരാതി. വസ്തുകൈമാറ്റങ്ങള്ക്കും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണെന്നാണ് പറയുന്നത്. കമ്പ്യൂട്ടറും ഓണ്‍ലൈനും വന്നതിനാല്‍ 24 മണിക്കൂറിനകം ഇവ നല്‍കണമെന്നാണ് നിര്‍ദ്ദേശം. പക്ഷെ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനവര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ ഏറെയാണ്. ബന്ധപ്പെട്ട ജീവനക്കാരന് രജിസ്ട്രാഫീസിലെത്തുന്ന പൊതുജനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയുണ്ട്. മിക്ക അപേക്ഷകളും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ലഭിക്കുന്നത്. ചോദിച്ചാല്‍ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണത്രെ ലഭിക്കുന്നത്. രജിസ്ട്രാഫീസില് സബ് രജിസ്ട്രാഫീസ് ഇല്ലാതായിട്ട് മാസങ്ങളായി. പകരം സംവിധാനം ഇതുവരെയും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന് കൊടുങ്ങല്ലൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.എസ്.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.എം.ദിനകരന്, ടി.പി.ബാലന്, എം.ജി.പുഷ്പാകരന്‍, പി.കെ.ഷാജി, ലാലാബോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: