തൃശൂര്‍: പട്ടിക്കാട് താമരവെള്ളച്ചാലില്‍ അനധികൃതമായി മുറിച്ച മരം കണ്ടെത്തി. സുമാര്‍ രണ്ടുലക്ഷം രൂപ വിലവരുന്ന ഒറ്റത്തേക്കുമരമാണ് തൃശൂര്‍ ഫോറസ്റ്റ് ഫ്ളൈയിങ്ങ് സ്ക്വാഡ് ഫോറസ്റ്റ് ഓഫീസര്‍ എം.കെ.സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എസ്എഫ്ഒ പി.ഡി.രതീഷ്, ഡിഎഫ്ഒമാരായ പി.ഗിരീഷ്കുമാര്‍, എം.വി.ജോഷി, ടി.എം.ഷിഫാസ്, ടി.യു.രാജ്കുമാര്, ടി.പി.പ്രജീഷ്, സി.പി.സജീവ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: