പ്രബുദ്ധകേരളം ശതവാര്ഷികസമാപന സമ്മേളനത്തിനും ശ്രീരാമകൃഷ്ണഭക്തമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം പ്രഭാഷണം നടത്തുന്നു
തൃശ്ശൂര്‍: പ്രബുദ്ധകേരളം ശതവാര്ഷികസമാപന സമ്മേളനത്തിനും ശ്രീരാമകൃഷ്ണഭക്തമ്മേളനത്തിനും പ്രൗഢഗംഭീരമായ തുടക്കം. മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സനാതനധര്‍മ്മമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രബുദ്ധകേരളം വഹിച്ച പങ്ക് നിസ്തുലമാണെന്ന് അക്കിത്തം പറഞ്ഞു.
ശ്രീരാമകൃഷ്ണമഠം ആഗോളട്രസ്റ്റി അംഗവും ചെന്നെ മഠം പ്രസിഡന്റുമായ സ്വാമി ഗൗതമാനന്ദ അദ്ധ്യക്ഷതവഹിച്ചു. മനസ്സില്‍ യുവത്വം സൂക്ഷിക്കണമെന്നും അദ്ധ്യാത്മികവും ഭൗതീകതയും സൂക്ഷിക്കണമെന്നും അദ്ധ്യാത്മികവും ഭൗതീകതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ജീവിതാദര്‍ശം കൈമോശംവരാതെ ജീവിക്കണമെന്നും സ്വാമി ജി പറഞ്ഞു, ഇന്ന് കാലത്ത് 9 ന് സ്വാമി ഗോലോകാനന്ദയുടെ അദ്ധ്യക്ഷതയില്‍ സ്വാമി ഗൗതമാനന്ദ ഭക്തസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി വാമദേവാനന്ദ (പാലശ്രീരാമകൃഷ്ണമഠം) സ്വാമി മോക്ഷവൃതാനന്ദ (തിരുവനന്തപുരം), സ്വാമി ഭദ്രേശാനന്ദ (വൈറ്റില) സ്വാമി സദ്ഭവാനന്ദ തൃശൂര്‍ , ടി.എസ് പട്ടാഭിരാമന്, സി.എന്‍ ബാലകൃഷ്ണന്,അഡ്വ,തേറമ്പില്‍ രാമകൃഷ്ണന്,വി.ഒ.ചുമ്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 14 ന് ടക്കുന്ന വനിതാ സമ്മേളനം അജയപ്രാണമാതാജി ഉദ്ഘാടനം ചെയ്യും. ഭവാനി പ്രാണ മാതാജി, ചേതനപ്രാണമാതാജി, കേരള വനിതകമ്മീഷന് അംഗം ഡോ.ജെ.പ്രമീളാദേവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. 15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണമിഷന് വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ പ്രഭാഷണം നടത്തും. പത്മശ്രീ ടി.ഐ.സുന്ദര്മേനോന് മുഖ്യാതിഥിയാകും നൂറ് കണക്കിന് സന്യാസി സന്യാസിനിമാര്‍ പങ്കെടുക്കുന്ന യതി പൂജ നടക്കും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാപുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: