ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം കച്ചേരി വളപ്പിലെ പുരാധനമായ കെട്ടിടങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എ.ടി.നാരായണന് നമ്പൂതിരി ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടു. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയും നിയമപരമായ വ്യവഹാരങ്ങളിലൂടെയും മാത്രം നേടിയെടുത്തതാണ് ദേവസ്വം കച്ചേരി പറമ്പ്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനത്തിന് മുമ്പ് ഹൈന്ദവസംഘടനകളുമായും ഭക്തജനസംഘടനകളുമായും ദേവസ്വം ചര്‍ച്ച നടത്തണം.
കച്ചേരി വളപ്പിലെ കെട്ടിടങ്ങളില്‍ അവശേഷിക്കുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും ട്രഷറിയും എത്രയും വേഗം സിവില്‍സ്റ്റേഷനിലുള്ള കോടതി കോംപ്ലക്സിലേക്ക് മാറ്റുവാനുള്ള നടപടികള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കച്ചേരിവളപ്പിലെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പ്രാവര്‍ത്തികമാക്കണം. അതുവരെ ഇപ്പോഴുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ച് ദേവസ്വത്തിന് ലാഭകരമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തച്ചുടകൈമളുടെയും ക്ഷേത്രപണ്ഠിതനായ മാധവ്ജിയുടെ സ്മാരകമായി ദേവസ്വം സംസ്കൃത കോളേജ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: