തൃശൂര്‍: കേരള പ്രദേശ് ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് പത്താം സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. രാവിലെ 10ന് അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് പ്രസിഡണ്ട് വി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷന് ജനറല്‍ സെക്രട്ടറി ബി.ശിവജി സുദര്ശനന്, സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്, സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. 14 ജില്ലകളില്‍ നിന്നായി 800 തൊഴിലാളി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ചുമട്ടുതൊഴിലാളി മേഖല വ്യാപകമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം. ചുമട്ടുതൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സംബന്ധിച്ച് സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന കൗണ്‍സില്‍യോഗം ഇന്നലെ നടന്നു. യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: