തൊടുപുഴ: നഗരമദ്യത്തില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലാകാന്‍ ഉള്ളത് രണ്ട് പ്രതികള്‍ കൂടി. വ്യാഴാഴ്ച വൈകുന്നേരമാണ് നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് പെണ്‍കുട്ടികളോട് അശ്ലീലം സംസാരിച്ചത് ചോദ്യചെയ്ത സഹപാടികാളായ വിദ്യാര്‍ത്ഥികളെ സമീപത്തെ ഉന്തുവണ്ടി പച്ചക്കറി കച്ചവടക്കാര്‍ ആക്രമിക്കുന്നത്. കാസര്‍കോഡ് സ്വദേശി ഷിജോ, വണ്ണപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം ഇതിലെ പോകുന്ന വിദ്യാര്‍ത്ഥിനികളെ ഇവിടെ കച്ചവടം നടത്തുന്ന ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് നടുറോഡിലിട്ട് ആക്രമിക്കുന്നതിന് കാരണമായത്. സംഭവത്തില്‍ തടസ്സം പിടിക്കാന്‍ വന്ന പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ രണ്ട് പേര്‍ അന്ന് തന്നെ അറസ്റ്റിലായെങ്കിലും രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേ സമയം നിസാര വകുപ്പുകള്‍ ചേര്‍ത്താണ് സംഭലത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പോലീസ് ഇകാര്യത്തില്‍ കര്‍ശ്ശന നടപടിയെടുക്കണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്.
















