കല്‍പ്പറ്റ : കാഞ്ഞിരത്തില്‍ ജോര്‍ജിന്റെയും ജോസിന്റെയും കുടുംബത്തിന് നീതി ലഭിക്കണമെന്നും അവര്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്കണമെന്നാവിശപ്പെട്ട് ജില്ലയില്‍ പൊതുജനങ്ങളുടെ പിന്തുണയോടെ നടത്തുന്ന ജനകിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 15 ന് കളക്ട്റേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്ന് പത്രസമ്മേളനത്തില്‍ കളക്ടറേറ്റ് ബസാര്‍ പൗരസമിതി അറിയിച്ചു.
2015 ഓഗസ്റ്റ് 15 ന് കളക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച സത്യാഗ്രഹത്തിന് ഒരു വര്‍ഷം തികയുകയാണ്. സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭ പരിപാടികല്ക്ക് രൂപം നല്‍കും.
സ്വന്തം മണ്ണില്‍ തലചായിക്കാന്‍ കഴിയാതെ കാഞ്ഞിരത്തില്‍ കുടുംബത്തിന്റെ നീതി നിഷേധിക്കപ്പെട്ടിട്ട് 40 വര്‍ഷം തികയുകയാണ്. 2009 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വനംവകുപ്പിന്റെ കള്ളകളികള്‍ അക്കമിട്ട് നിരത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഹൈക്കോടതിയേയും സര്‍ക്കാരിനേയും തെറ്റായ രേഖകള്‍ ഉണ്ടാക്കി വനംവകുപ്പ് തെറ്റിധരിപ്പിക്കുകയായിരുന്നുണ്ടായിരുന്നത്. നീതിയുടെ കാവലാളാകേണ്ടവര്‍ തന്നെ വേട്ടക്കാരായി മാറുന്നത് അതിഭീകരമാണ്. ഇന്ന് ജില്ലയില്‍ ഒരു കുടുംബത്തിനാണങ്കില് നാളെ മറ്റു പലര്‍ക്കും വരാം. വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ കൃഷിയിറക്കാനോ മന:സമാധാനത്തോടെ ജീവിക്കാനോ കഴിയാതെ അര നൂറ്റാണ്ടോളം ദു:ഖ ജീവിതം നയിക്കുകയാണ് കാഞ്ഞിരത്തില്‍ കുടുംബംമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബസാര്‍ പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എ.പി. സുരേഷ് ബാബു, എം.സി. സുദീര്‍ കുമാര്‍, ഇ.പി. രക്ന രാജന്, കെ. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: