കല്‍പ്പറ്റ : ഗവ:മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി ഉദ്ഘാടന പരിപാടി ബിജെപി ബഹിഷ്ക്കരിക്കും. ഇടതു സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തില് പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് നേതാക്കള്‍ അറിയി ച്ചു. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 15 ദിവസത്തിനുള്ളില്‍ ജില്ലയിലെ ആരോഗ്യമേഖലയിലെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് രണ്ട് എംഎല്‍എമാരും തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും നവജാതശിശുമരണവും ആശുപത്രികളിലെ ശോച്യാവസ്ഥയും തുടരുകയാണ്. പ്രാഥമികമായി ഗൈനോക്കോളജിസ്റ്റിനെ നിയമിക്കുന്ന കാര്യംപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: