പുല്‍പ്പള്ളി : ജലസംരക്ഷണ ത്തിന് നടപടി സ്വീകരിക്കണ മെന്ന് ഭാരതീയ ജനതാപാര്‍ട്ടി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മി റ്റി ആവശ്യപ്പെട്ടു. കര്‍ക്കിടകത്തില്‍ പോലും മഴ ലഭ്യത ഇല്ലാതായതോടെ വയനാട് മേഖല ഭയാനകമായ ജലക്ഷാമത്തെയും വരള്‍ച്ചയെയുമാണ് കാത്തിരിക്കുന്നത്. ഇനിയെങ്കിലും മഴവെള്ളം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം.
നിലവിലുള്ള മുഴുവന്‍ ചെക്ക്ഡാമുകളും ഈ ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ തദ്ദേശവാസികളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും അടിയന്തര ശ്രദ്ധയുണ്ടാവുകയും ജനപങ്കാളിത്തത്തോടെ ഇവ നടപ്പിലാക്കുകയും വേണം. ഇതിനൊന്നും ശ്രമിക്കാതെ വേനല്‍ രൂക്ഷമായ നീര്‍ച്ചാലുകള്‍ വറ്റിവരളുമ്പോള്‍ കബനീനദിയില്‍ പ്രതീകാത്മക തടയണ നിര്‍മ്മാണ പ്രഹസനം നടത്തുകയല്ല വേണ്ടത്. കബനീനദിയിലേയ്ക്ക് ഒഴുകിയെത്തുന്ന കൈത്തോടുകളിലും ചെക്ക് ഡാമുകളിലും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിനായി പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും കൃഷി-റവന്യൂവകുപ്പുകള്‍ മുന്‍കൈഎടുക്കണമെന്നും ബിജെപി പുല്‍പ്പള്ളി പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ ഡി ഷാജിദാസ.് ജനറല്‍ സെക്രട്ടറി പി ആര് സുഭാഷ്, വൈസ് പ്രസിഡന്റ്മാര്‍ പി.എന്‍.പ്രകാശന്, സുരേന്ദ്ര ന് അളളുങ്കല്‍, സെക്രട്ടറിമാര്‍ വെങ്കിടദാസ്, കാര്ത്തികേയന്.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പത്മനാഭന് മാസ്റ്റര്‍, കെ.എം.പൊന്നു, തൃതീപ്മാസ്റ്റര്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കുമാര്‍, എന്‍ വാമദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: