കൊട്ടാരക്കര: മൈലം ജംഗ്ഷനിലുള്ള മൂത്തൂറ്റ് ബാങ്കിന്റെ ഭിത്തി തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എംസി റോഡരികിലുള്ള സ്ഥാപനത്തിലാണ് മോഷണ ശ്രമം നടന്നത്.
മുകള്‍ഭാഗത്തെ ഭിത്തി തുരക്കാന്‍ ശ്രമം നടത്തിയെങ്കിലും കട്ടിയേറിയ കോണ്‍ക്രീറ്റായതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുു. ബാങ്കിന്റെ മുകള്‍നിലയില്‍ ലോണുകള്‍ നല്‍കുന്ന വിഭാഗവും താഴെ പണയ സെക്ഷനുമാണ് പ്രവര്‍ത്തിക്കുന്നത്. തിരുവന്തപുരത്തെ എടിഎം കവര്‍ച്ചക്ക് ശേഷം നടന്ന മോഷണശ്രമം നാട്ടുകാരെയും ധനകാര്യസ്ഥാപനങ്ങളേയും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















