കെ.എന്‍. ഷാജി
തൃശൂര്‍: ഗുരുതര കരള്‍ രോഗത്തെത്തുടര്‍ന്ന് യുവാവ് ചികിത്സാ സഹായം തേടുന്നു. ബിജെപി മുന്‍ കുന്നംകുളം മണ്ഡലം പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനും കലാകാരനുമായ കെ.എന്‍.ഷാജി (44)യാണ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.
ഗുരുതരമായ കരള്‍രോഗം ബാധിച്ചതിനെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ദ്ധഡോക്ടര്‍മാര്‍ ഷാജിക്ക് കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 35ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. 13ന് ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പണമില്ലാത്തത് മൂലം ചികിത്സ വൈകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഷാജിയുടെ നില വഷളാവുകയും ചെയ്തു. ഭാര്യ രമ്യ തന്റെ കരള്‍ പകുത്ത് നല്കാന് തയ്യാറാണ്. എന്നാല്‍ ചികിത്സക്കാവശ്യമായ പണം എവിടെനിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ഷാജിയുടെ സുഹൃത്തുക്കളും ചേര്‍ന്ന് ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ രേഷ്മ സുനില്‍, കുന്നംകുളം നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.കെ.മുരളി എന്നിവരുടെ പേരില്‍ സഹായസമിതി യൂക്കോ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എക്കൗണ്ട് നമ്പര്‍: 31430110019412, ഐഎഫ്എസ്സി: യുസിബിഎ 0003143. സഹായങ്ങള്‍ ഈ അക്കൗണ്ടില്‍ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: