മെഡിക്കല്‍ കോളേജില്‍ വീല്‍ചെയര്‍ നിഷേധിക്കപ്പെട്ട ഷാജു
തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോയ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന രോഗിക്ക് സെക്യൂരിറ്റി ജീവനക്കാരന് വീല്‍ചെയര്‍ അനുവദിച്ചില്ല. ഇരുകാലുകളിലും പഴുപ്പുകയറി അവശനിലയില്‍ ഡോക്ടറെ കാണാന്‍ പോയ രോഗിക്കാണ് വീല്െയര് നിഷേധിച്ചത്. തൃശൂര്‍ പൂച്ചട്ടി കൊഴുക്കുള്ളി വീട്ടില്‍ ഷാജുവിനാണ് ഈ ദുരനുഭവം ഉണ്ടായത്.
വാഹനത്തില്‍ പോര്ട്ടിക്കോയിലെത്തിയെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനോട് ഓര്‍ത്തോ ഒപിയില്‍ ഡോകറുടടെ അടുത്തെത്താന്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടു. വികലാംഗത്വം തെളിയിക്കുന്ന കാര്‍ഡ് വേണെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന് വീല്ചെയയര് നിഷേധിച്ചു. കാലിലെ മുറിവുകളുടെ അവശതയും ബോധ്യപ്പെടുത്തിയിട്ടും വീല്‍ചെയര്‍ അനുവദിച്ചില്ല. ചികിത്സ തേടാനാകാതെ ജില്ലാ ആശുപത്രിയിലെത്തിയാണ് ഡോക്ടറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: