വള്ളിക്കുന്ന്: കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച മാനേജ്മെന്റ് കമ്മറ്റിയില്‍ ബാലാതിരുത്തി നിവാസികളെ ഉള്‍പ്പെടുത്തണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാത്തതും കമ്മറ്റികളില്‍ നിന്ന് പ്രദേശവാസികളെ അകറ്റി നിര്‍ത്തുന്നതും പദ്ധതി കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു. മാനേജ്മെന്റ് കമ്മറ്റിക്ക് പദ്ധതിക്ക് ആവശ്യമായ സൂക്ഷ്മനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കാനാവാതെ പോയതും ജനങ്ങളുടെ പ്രതിഷേധം മൂലമാണ്. പ്രദേശവാസികളെ വെല്ലുവിളിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാമെന്നത് വ്യാമോഹമാണെന്നും യോഗം മുന്നറിയിപ്പ് നല്കി. നാട്ടുകാരെ ഉള്‍പ്പെടുത്താതെ പദ്ധതിയുമായി സഹകരിക്കില്ലെന്നും ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: