പാവറാട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ബിഡിഒ ശാന്താറാമിനെതിരെ സിപിഎം രാഷ്ട്രീയ പകപോക്കല്‍. സി പി എം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ശന്താറാമിനെതിരെ ഭരണസമിതി തിരിഞ്ഞത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായിരുന്ന ബിഡിഒ ശാന്താറാം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് മാസത്തേക്ക് സ്ഥലം മാറി പോയിരന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ബി പി ഒ അനീഷാണ് ബി ഡി ഒ ആയി സ്ഥാനമേറ്റത്. എന്നാല്‍ തനിക്ക് സര്‍വ്വീസില്‍ രണ്ട് വര്‍ഷം മാത്രമാണ് തുടരാനുള്ളതെന്ന് കാണിച്ച് ശാന്താറാം അഡ്മിനിസ്റ്റ്രേടിവ് ട്രൈബ്യൂണലിനു പരാതി നല്‍കിയതിന്റെ അഡിസ്ഥാനത്തില് നിലവിലെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവ് ഈ മാസം ഒമ്പതിന് ലഭിച്ചതിനെ തുടര്‍ന്ന് ബിഡി ഒ വീണ്ടും ചാര്‍ജെടുത്തു.
ഇതിനിടെ സി പി എം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബി ഡി ഒ ഇന്‍ ചാര്‍ജിനെ വീണ്ടും ചാര്‍ജെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തും ബിഡി ഒ വിളിക്കുന്ന യോഗങ്ങള്‍ ബഹിഷ്കരിക്കുകയും അപവാദപ്രചരണം നടത്തുകയും ഭരണ സമിതി ചെയ്തിരുന്നു. ബിഡിയോക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെ പോലീസ് സഹായം തേടേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: