Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസ്സുകള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 10:15 pm IST
in Kottayam

കോട്ടയം: ബസ്സുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മറുനാടന്‍ മോഷണ സംഘങ്ങള്‍ ജില്ലയില്‍ വിലസുന്നു. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നതിലേറെയും. തിരക്ക് കൂടുതലുള്ള സമയങ്ങളിലാണ് മോഷണം. രണ്ടും മൂന്നും പേരടങ്ങുന്ന ചെറു സംഘങ്ങളായി ബസ്സില്‍ കയറുന്ന ഇവര്‍ വളരെ ആസൂത്രിതമായാണ് മോഷണം നടത്തുന്നത്. തിരക്കുള്ള ബസ്സുകളില്‍ കയറിക്കൂടുന്ന ഇക്കൂട്ടര്‍ കവരുന്നതിലേറെയും സ്്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണ മാലകളാണ്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗുകളുടെ സിബ് തുറന്ന് വിലപിടിപ്പുള്ള സാധനങ്ങളും പണവും അടിച്ചുമാറ്റും. തിരക്കുള്ള ബസ്സുകളില്‍ സ്ത്രീകളുടെ ഇടയിലേക്ക് തിക്കിത്തിരക്കി കയറുന്ന മോഷ്ടാക്കളില്‍ ഒരാള്‍ മോഷണത്തിന് ലക്ഷ്യമിടുന്ന വ്യക്തിക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്തവിധം സമീപത്തെ കമ്പികളില്‍ പിടിച്ചിട്ടുണ്ടാവും. തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംഘത്തിലെ രണ്ടാം കക്ഷിയാകും മാല പൊട്ടിച്ചെടുക്കുന്നത്. പൊട്ടിച്ചെടുത്ത മാല ഇയാള്‍ കയ്യില്‍ സൂക്ഷിക്കില്ല. പിന്നില്‍ നില്‍ക്കുന്ന ആള്‍ക്ക് കൈമാറും. ഇവര്‍ ബസ്സിന് പിന്നിലേക്ക് പതുക്കെ മാറുകയും ചെയ്യും. മോഷണം വിജയകരമായാല്‍ ഇവര്‍ തൊട്ടടുത്ത സ്‌റ്റോപ്പുകളില്‍ ഇറങ്ങി രക്ഷപെടും. ഇനി മാല മോഷണം പോയവിവരം ഉടമ അറിഞ്ഞാല്‍ സാധാരണയായി സമീപത്ത് നില്‍ക്കുന്ന ആളുകളെ മാത്രമേ പരിശോധിക്കൂ. പരിശോധന നടക്കുന്നതിന് ഇടയില്‍ മാലയുമായി പിന്നില്‍ നില്‍ക്കുന്ന ആള്‍ ആരുംകാണാതെ മുങ്ങുകയും ചെയ്യും.

ബസ്സ് സ്റ്റാന്റുകളില്‍ രാവിലെയും വൈകിട്ടും കൂട്ടമായെത്തുന്ന ഇക്കൂട്ടര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോഷണം നടത്താന്‍ ബസ്സുകളില്‍ കയറുന്നത്. തിരക്കുള്ള ബസ്സുകളില്‍ ഇവര്‍ക്ക് ജോലി എളുപ്പമാണ്. തിരക്ക് കുറവാണെങ്കില്‍ കൃത്രിമമായി തിരക്കുണ്ടാക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

കഴിഞ്ഞ ദിവസം പാലയ്‌ക്കുള്ള ഒരു കെഎസ്ആര്‍ടിസി ബസ്സില്‍ കാരിത്താസില്‍നിന്നും കയറിയ തമിഴ് സ്ത്രീകള്‍ ബസ്സിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്റെ മാല പൊട്ടിച്ചെടുത്തു. മോഷണം നടത്തിയ സംഘം ബസ്സില്‍ നിന്നും ഇറങ്ങിയ ശേഷമാണ് കുട്ടിയുടെ അമ്മ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിനായില്ല. ജില്ലയിലെ വിവിധ റൂട്ടുകളില്‍ ഓടുന്ന വിവിധ ബസ്സുകളിലായി ഇത്തരത്തില്‍ ദിനംപ്രതി നിരവധി മോഷണങ്ങളാണ് നടക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മോഷണവിവരം അറിഞ്ഞ ചില കണ്ടക്ടര്‍മാര്‍ ബസ്സ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചിരുന്നു. പക്ഷേ യാത്ര പോലീസ് സ്‌റ്റേഷനിലേക്കാണെന്ന് അറിയുന്നതോടെ കയ്യിലുള്ള സാധനം ഇവര്‍ ദൂരത്തേക്ക് വലിച്ചെറിയും. പരിശോധനയില്‍ മോഷണവസ്തു കണ്ടെടുക്കാനും കഴിയില്ല. മോഷണം വ്യാപകമായിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പൊതുനിരത്തുകളില്‍ തമ്പടിക്കുന്ന അന്യസംസ്ഥാന സംഘങ്ങള്‍ക്കെതിരെ ശക്തമായ പരിശോധന ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.