തൃശൂര്‍: പ്രബുദ്ധകേരളം ശതവാര്‍ഷിക സമാപന സമ്മേളനത്തിനും 15-ാമത് അഖില കേരളശ്രീരാമകൃഷ്ണ ഭക്ത സമ്മേളനത്തിനും ഇന്ന് തിരി തെളിയും. 12-ാം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ന് ശ്രീശാരദാ പ്രസാദം ഹാളില്‍ മഹാകവി അക്കിത്തം അച്ചുതന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും ശ്രീരാമകൃഷ്ണ മഠം ആഗോള ട്രസ്റ്റി അംഗവും ചെന്നൈ മഠം പ്രസിഡന്റുമായ സ്വാമി ഗൗതമാനന്ദ അദ്ധ്യക്ഷത വഹിക്കും. ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ എം. എസ് ജയ മുഖ്യാതിഥിയാവും. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, എം.എല്‍.എ മാരായ അനില്‍ അക്കരെ,സുരേഷ്കുറുപ്പ്, പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ എന്നിവര്‍ സംസാരിക്കും.
100 വര്‍ഷത്തെ പ്രബുദ്ധകേരളം പതിപ്പിന്റെ ഡിവിഡി പ്രകാശനം പത്മശ്രീ സി.കെ.മേനോന് നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണിഗായകന്‍ മധുബാലകൃഷ്ണന് നയിയ്ക്കുന്ന ഭജനാഞ്ജലി നടക്കും. 13 ന് ശനിയാഴ്ച്ച കാലത്ത് 9 ന് സ്വാമി ഗോലോകാനന്ദയുടെ അദ്ധ്യക്ഷതയില്‍ സ്വാമി ഗൗതമാനന്ദ ഭക്തസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സ്വാമി വാമദേവാനന്ദ (പാലശ്രീരാമകൃഷ്ണമഠം) സ്വാമി മോക്ഷവൃതാനന്ദ (തിരുവനന്തപുരം), സ്വാമി ഭദ്രേശാനന്ദ (വൈറ്റില) സ്വാമി സദ്ഭവാനന്ദ തൃശൂര്‍ , ടി.എസ് പട്ടാഭിരാമന്, സി.എന്‍ ബാലകൃഷ്ണന്,അഡ്വ,തേറമ്പില്‍ രാമകൃഷ്ണന്,വി.ഒ.ചുമ്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 14 ന് ടക്കുന്ന വനിതാ സമ്മേളനം അജയപ്രാണമാതാജി ഉദ്ഘാടനം ചെയ്യും. ഭവാനി പ്രാണ മാതാജി, ചേതനപ്രാണമാതാജി, കേരള വനിതകമ്മീഷന് അംഗം ഡോ.ജെ.പ്രമീളാദേവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. 15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണമിഷന് വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ പ്രഭാഷണം നടത്തും. പത്മശ്രീ ടി.ഐ.സുന്ദര്മേനോന് മുഖ്യാതിഥിയാകും നൂറ് കണക്കിന് സന്യാസി സന്യാസിനിമാര്‍ പങ്കെടുക്കുന്ന യതി പൂജ നടക്കും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാപുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: